KeralaNEWS

രണ്ടു യുവതികൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ

തിരുവനന്തപുരം: പാറശ്ശാലയില്‍ റെയില്‍വേ ജീവനക്കാരിയെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പാറശ്ശാല തച്ചോട് കുക്കു ഭവനില്‍ കെ.ലത (47)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചെന്നൈ ഇന്റഗ്രല്‍ കോച്ച്‌ ഫാക്ടറി ഹിന്ദി ട്രാൻസലേറ്റര്‍ ആയി ജോലി ചെയ്യുകയാണ് ലത.

ഇന്നലെ വൈകുന്നേരം 5.10 ന് ആണ് സംഭവം. പാറശാല റെയില്‍വേ സ്റ്റേഷനു സമീപം വെച്ച്‌ ലത അനന്തപുരി എക്സ്പ്രസ്സിനു മുന്നില്‍ ചാടുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ചെന്നൈയില്‍ ജോലിചെയ്യുന്ന ലത ഒരാഴ്ച മുമ്ബാണ് നാട്ടിലെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Signature-ad

അതേസമയം കോട്ടയത്ത് അമ്മയുടെ കൺമുന്നിൽ യുവതി ട്രെയിൻ തട്ടി മരിച്ചു.പാലാ മുത്തോലി വെള്ളിയേപ്പള്ളി ചെമ്പകത്തിങ്കൽ സ്മിത അനിൽ (42) ആണ് മരിച്ചത്. കോട്ടയം കുമാരനല്ലൂരിൽ ഇന്നലെ രാവിലെ 10.10 ഓടെയാണ് അപകടമുണ്ടായത്.

ക്ഷേത്രദർശനത്തിനെത്തിയ സ്മിത പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടുകയായിരുന്നു. അപകടസമയം ഒപ്പമുണ്ടായിരുന്ന അമ്മ ചന്ദ്രിക പാളം കടന്നശേഷം പിന്നാലെ പാളംകടന്ന സ്മിതയെ ട്രെയിൻ ഇടിക്കുകയായിരുന്നു.

Back to top button
error: