KeralaNEWS

വീണ്ടും പത്തനംതിട്ട – കോയമ്പത്തൂർ റൂട്ടിൽ സർവീസുമായി കെഎസ്ആർടിസി; ഇന്ന് രാത്രി മുതൽ സർവീസ് 

പത്തനംതിട്ട:ഇന്ന് രാത്രി മുതൽ പത്തനംതിട്ടയിൽ നിന്നും  കോയമ്പത്തൂരിലേക്ക് പുതിയ സർവ്വീസ് കെ.എസ്.ആർ.ടി.സി ആരംഭിക്കുന്നു.വോൾവോ എസി സർവീസാണ് ആരംഭിക്കുന്നത്.
പത്തനംതിട്ടയിൽ നിന്നും രാത്രി 08:30ന് സർവ്വീസ് ആരംഭിക്കും.
തിരികെ കോയമ്പത്തൂരിൽ നിന്നും രാവിലെ 08:30ന് സർവ്വീസ് പത്തനംതിട്ടയിലേക്ക് പുറപ്പെടും.
റാന്നി , എരുമേലി , കാഞ്ഞിരപ്പള്ളി ,ഈരാറ്റുപേട്ട , തൊടുപുഴ , മൂവാറ്റുപുഴ , അങ്കമാലി , തൃശ്ശൂർ , വടക്കാഞ്ചേരി , പാലക്കാട് വഴിയാണ് സർവ്വീസ്.
നേരത്തെ പുലർച്ചെ 4:30 ന് കോയമ്പത്തൂരിലേക്കും തിരികെ കോയമ്പത്തൂരിൽ നിന്ന് വൈകിട്ട് 4:30 ന് പുറപ്പെടുന്ന രീതിയിലും പത്തനംതിട്ടയിൽ നിന്നും കെഎസ്ആർടിസി ലോ ഫ്ളോർ എസി സർവീസ് ആരംഭിച്ചിരുന്നു.ഇതോടെ പത്തനംതിട്ട – കോയമ്പത്തൂർ സെക്ടറിൽ കെഎസ്ആർടിസിക്ക് മൂന്നു സർവീസായി.

Back to top button
error: