KeralaNEWS

നവകേരള സദസുമായി ബന്ധപ്പെടുത്തി സമൂഹമാദ്ധ്യമങ്ങളില്‍ വ്യാജപ്രചാരണം; പരാതി നല്‍കി ബൃന്ദ കാരാട്ട്

തിരുവനന്തപുരം: തന്റെ പേരില്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തുന്നതിനെതിരെ മുൻ പാര്‍ലമെന്റ് അംഗവും സി പി എം പൊളിറ്റ് ബ്യൂറോ അംഗവുമായ ബൃന്ദ കാരാട്ട് രംഗത്ത്.

സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവിക്കും സെെബര്‍ സെല്ലിനും ബൃന്ദ കാരാട്ട് പരാതി നല്‍കിയിട്ടുണ്ട്.ഓണ്‍ലെെൻ മാദ്ധ്യമങ്ങളിലൂടെ തന്റെ പേരും ചിത്രവുമുപയോഗിച്ച്‌ അപകീര്‍ത്തികരമായ പ്രസ്താവന പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.

കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് ധൂര്‍ത്താണെന്നും പിണറായിയും സഖാക്കളും ഉമ്മൻ ചാണ്ടിയെ കണ്ട് പഠിക്കണമെന്നും ബൃന്ദ പറഞ്ഞതായി നടത്തുന്ന കുപ്രചാരണത്തിനെതിരെയാണ് അവര്‍ പരാതി നല്‍കിയിരിക്കുന്നത്.

Signature-ad

‘മലയാളത്തിലുള്ള ഈ പോസ്റ്റുകള്‍ വസ്തുതാ വിരുദ്ധവും തന്റെയും പാര്‍ട്ടിയുടെയും സല്‍പ്പേര് കളങ്കപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കൃത്രിമമായി നിര്‍മിച്ചതുമാണ്. വ്യാജ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടുകളും പരാതിക്കൊപ്പം കെെമാറിയിട്ടുണ്ട്. ഞാൻ പറഞ്ഞതെന്ന വ്യാജേനയാണ് തെറ്റിദ്ധാരണാജനകമായ പ്രസ്താവന പ്രചരിപ്പിക്കുന്നത്. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻകൂടി ലക്ഷ്യമിട്ടുള്ള ഈ പ്രവൃത്തിക്ക് പിന്നിലുള്ളവരെ കണ്ടെത്തി കര്‍ശനമായ നിയമനടപടി സ്വീകരിക്കണം’ ബൃന്ദ പരാതിയില്‍ പറയുന്നു.

അതേസമയം റംസാനിനോട് അനുബന്ധിച്ച് മുഖ്യമന്ത്രി നൽകിയ വിരുന്നിന്റെ ഫോട്ടോയും നവകേരള സദസ്സിലെ എന്ന തരത്തിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.മറ്റൊന്ന് കല്യാണ വിരുന്ന് എഡിറ്റ് ചെയ്തിട്ടുള്ളതാണ്.രണ്ടു സംഭവത്തിലും സൈബർ സെൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Back to top button
error: