തിരുവനന്തപുരം: സംസ്ഥാനത്തെ നാലിനം ക്ഷേമ പെൻഷനുകള്‍ 1600 രൂപയാക്കി ഉയര്‍ത്താൻ തീരുമാനിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചു.
വിശ്വകര്‍മ്മ പെന്‍ഷന്‍, സര്‍ക്കസ് കലാകാരന്മാര്‍ക്കുള്ള പെന്‍ഷന്‍, അവശ കായികതാരങ്ങള്‍ക്കുള്ള പെന്‍ഷന്‍, അവശ കലാകാരന്മാര്‍ക്കുള്ള പെൻഷൻ തുകകളാണ് ഉയര്‍ത്തിയത്.
അവശ കലാകാര പെൻഷൻ നിലവില്‍ 1000 രൂപയാണ്. അവശ കായികതാരങ്ങള്‍ക്ക് 1300 രൂപയും, സര്‍ക്കസ് കലാകാരന്മാര്‍ക്ക് 1200 രൂപയും, വിശ്വകര്‍മ്മ പെൻഷൻ 1400 രൂപയുമാണ് ലഭിച്ചിരുന്നത്.