KeralaNEWS

12 കോടി ഒന്നാം സമ്മാനം; പൂജാ ബമ്ബര്‍ ലോട്ടറി നറുക്കെടുപ്പ് നാളെ

തിരുവനന്തപുരം: പൂജാ ബമ്ബര്‍ ലോട്ടറി നറുക്കെടുപ്പ് ബുധനാഴ് ഉച്ചയ്‌ക്ക് രണ്ടു മണിക്ക് നടക്കും.ഖോർഗി ഭവനിലാണ് നറുക്കെടുപ്പ്.12 കോടിയാണ് ഒന്നാം സമ്മാനം.

ഒന്നാം സമ്മാന വിജയിക്കൊപ്പം ഈ വര്‍ഷത്തെ പൂജാ ബമ്ബര്‍ നറുക്കെടുപ്പ് സൃഷ്ടിക്കുന്നത് രണ്ടാം സമ്മാനാര്‍ഹരാകുന്ന നാല് കോടിപതികളെക്കൂടിയാണ്. 10 ലക്ഷം വീതം സമ്മാനം നല്‍കി പത്ത് പേരെ ലക്ഷാധിപതികളാക്കുന്ന മൂന്നാം സമ്മാനം. അഞ്ച് പരമ്ബരകള്‍ക്ക് മൂന്നു ലക്ഷം വീതം നല്‍കുന്ന നാലാം സമ്മാനം. അഞ്ചാം സമ്മാനമായി അഞ്ച് പരമ്ബരകള്‍ക്ക് രണ്ടു ലക്ഷം വീതവും നല്‍കുന്ന വിധത്തിലാണ് സമ്മാനഘടന.

Signature-ad

ആറ് മുതല്‍ ഒന്‍പതു വരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 1000, 500, 300 രൂപയും നല്‍കും. ജെ.എ, ജെ.ബി, ജെ.സി, ജെ.ഡി, ജെ.ഇ സീരീസുകളിലാണ് ടിക്കറ്റ് വില്‍പ്പന. 300 രൂപയാണ് ടിക്കറ്റ് വില.

Back to top button
error: