മനാമ: ഫുട്ബാള്‍ കളിക്കുന്നതിനിടെ കുഴഞ്ഞു വീണ മലയാളി യുവാവ് മരിച്ചു. തൃശൂര്‍ ഒല്ലൂര്‍ കുട്ടനല്ലൂര്‍ പെരിഞ്ചേരിക്കാരൻ വീട്ടില്‍ ഔസേപ്പ് ഡേവിസ്(58) ആണ് മരിച്ചത്.
അഞ്ചു ദിവസങ്ങള്‍ക്ക് മുൻപാണ് സിഞ്ചിലെ അല്‍ അഹ്ലി സ്റ്റേഡിയത്തില്‍ ഫുട്ബാള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണത്. സല്‍മാനിയ മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടയിലായിരുന്നു മരണം.
എവറസ്റ്റ് മെക്കാനിക്കല്‍ കമ്ബനിയിലെ ജീവനക്കാരനായിരുന്നു.