അടിമാലി:∙ ക്ഷേമപെൻഷൻ കിട്ടാത്തതില്‍ പ്രതിഷേധിച്ച് മണ്‍ചട്ടിയുമായി ഭിക്ഷയാചിച്ച മറിയക്കുട്ടിയുടെ വീട്ടിലെത്തി ചലച്ചിത്രതാരവും ബിജെപി നേതാവുമായ സുരേഷ് ഗോപി.
ബിജെപി നേതാക്കള്‍ക്കൊപ്പമാണ് മറിയക്കുട്ടിയുടെ വീട്ടിലെത്തിയത്. സുരേഷ് ഗോപിയോട് മറിയക്കുട്ടി നന്ദി അറിയിച്ചു.
”സാറിനോട് നന്ദി, സാറ് ഇത്രയും കാര്യങ്ങളൊക്കെ ചെയ്തിട്ടും സാറിനൊത്തിരി ഉപദ്രവങ്ങളൊക്കെ ഉണ്ടായി, വൃത്തികെട്ട കാര്യം. അതില്‍ ഞങ്ങള്‍ ദുഃഖിച്ചിരിക്കുവായിരുന്നു”- മറിയക്കുട്ടി പറഞ്ഞു.
മറിയക്കുട്ടിയ്ക്ക് സാഹയവും പിന്തുണയും ഉറപ്പ് നല്‍കിയാണ് സുരേഷ് ഗോപി മടങ്ങിയത്.