KeralaNEWS

ഗുരുവായൂർ മേൽപ്പാലം: സുരേഷ് ഗോപിക്ക് പൊങ്കാല

തൃശൂർ: ഗുരുവായൂർ മേൽപ്പാലത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഫ്ലക്സ് ബോർഡ് സ്ഥാപിച്ച സുരേഷ് ഗോപിക്ക് നാട്ടുകാരുടെ പൊങ്കാല.
കിബ്ഫി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം തുടങ്ങിയ കേരളത്തിലെ പത്ത്  റെയിൽവേ  മേൽപ്പാലങ്ങളിൽ ആദ്യ നിർമ്മാണം പൂർത്തിയാക്കിയത് ഗുരുവായൂരിലേതാണ്. എന്നാണ് ഇത് കേന്ദ്ര സർക്കാർ ഫണ്ടിൽ നിർമ്മിച്ചു എന്നായിരുന്നു സുരേഷ് ഗോപിയുടെ ഫോട്ടോ ഉൾപ്പെടെ സ്ഥാപിച്ച ഫ്ളക്സ് ബോർഡിലെ അവകാശവാദം.
ഇതിനെതിരെയാണ് നാട്ടുകാർ രംഗത്തെത്തിയത്.പച്ചക്കള്ളമെന്ന് തൊട്ടടുത്തായി മറ്റൊരു ബോർഡും ഇവർ സ്ഥാപിച്ചു.

സംസ്ഥാന സര്‍ക്കാര്‍ 23 സെന്റ് ഭൂമി ഏറ്റെടുത്ത്, 2017ല്‍ കിഫ്ബി ഫണ്ടില്‍നിന്ന് 24.54 കോടി രൂപ അനുവദിച്ചാണ് റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത്.കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മാണം തുടങ്ങിയ കേരളത്തിലെ പത്ത് റെയില്‍വേ മേല്‍പ്പാലങ്ങളില്‍ ആദ്യം നിര്‍മാണം പൂര്‍ത്തീകരിച്ചതും ഗുരുവായൂരിലേതാണ്.

വിവിധ ഭാഗങ്ങളില്‍നിന്ന് എത്തുന്നവര്‍ക്ക് ഗുരുവായൂര്‍ നഗരത്തിലേക്കും ക്ഷേത്രത്തിലേക്കും ഒരു തടസ്സവും കൂടാതെ പ്രവേശിക്കാനാകും വിധമാണ് മേല്‍പ്പാലം നിര്‍മിച്ചിരിക്കുന്നത്.

Signature-ad

മേല്‍പ്പാലം യാഥാര്‍ഥ്യമായതോടെ റെയില്‍വേ ക്രോസിനു സമീപം കാലങ്ങളായി ഉണ്ടാകുന്ന ഗതാഗത തടസ്സത്തിന് വിരാമമാകും.

Back to top button
error: