CrimeNEWS

ഭർത്താവിനെ കൊന്ന് കഷണങ്ങളാക്കി പുഴയിൽ തള്ളിയ സംഭവത്തിൽ ഭാര്യയും കാമുകനും അറസ്റ്റിൽ

ചെന്നൈ: ഭർത്താവിനെ കൊന്ന് കഷണങ്ങളാക്കി പുഴയിൽ തള്ളിയ സംഭവത്തിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. 26 കാരിയായ വിനോദിനിയാണ് 23 കാരനായ കാമുകൻ ഭാരതിയുടെ സഹായത്തോടെ ഭർത്താവ് പ്രഭുവിനെ കൊലപ്പെടുത്തിയത്.

 തമിഴ്നാട് ട്രിച്ചിയിലെ സമയപുരം മകാലിക്കുടിയിലാണ് ഞെട്ടിക്കുന്ന സംഭവം.ഇവരെ കൂടാതെ മൂന്ന് പേരെ കൂടി സമയപുരം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഈ മാസം അഞ്ചിന് പൂ വില്പനക്കാരനായ പ്രഭുവിനെ കാണാൻ സഹോദരൻ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സഹോദരൻ എവിടെ എന്ന് ചോദിച്ചപ്പോൾ തിരിച്ചെത്തിയില്ലെന്ന് വിനോദിനി മറുപടി നൽകുകയായിരുന്നു. സംശയം തോന്നിയ സഹോദരൻ പ്രഭുവിനെ തേടി പലയിടത്തും അലഞ്ഞുവെങ്കിലും കണ്ടുകിട്ടിയില്ല.

Signature-ad

 

പ്രഭു കച്ചവടം നടത്തുന്ന സ്ഥലത്തടക്കം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് സമയപുരം പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തുവന്നത്.

Back to top button
error: