KeralaNEWS

തുലാമഴ തകർക്കുന്നു;  സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 12 ശതമാനം അധിക മഴ

പത്തനംതിട്ട:തുലാമഴ തകര്‍ത്ത് പെയ്തതോടെ സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 12 ശതമാനം അധിക മഴ. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുപ്രകാരം പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്.

പത്തനംതിട്ടയില്‍ 67 ശതമാനവും തിരുവനന്തപുരത്ത് 57 ശതമാനവും അധിക മഴ ലഭിച്ചു. ഇടുക്കി, വയനാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ മാത്രമാണ് ശരാശരിയെക്കാള്‍ കുറവ് മഴ ലഭിച്ചത്.

Signature-ad

ആലപ്പുഴ 34 ശതമാനവും കാസര്‍കോട് 13, കൊല്ലം 12, കോട്ടയം 16, മലപ്പുറം 6, പാലക്കാട് 10, തൃശൂര്‍ 3, എറണാകുളം 20 ശതമാനം എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ ലഭിച്ച അധിക മഴ.

Back to top button
error: