ലക്നൗ: പശു സെൻസസിന് പദ്ധതിയുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഉപേക്ഷിക്കപ്പെട്ട പശുക്കളെ കണ്ടെത്താനും അവയ്ക്ക് പരിചരണം നല്‍കാനും ലക്ഷ്യമിട്ടാണ് നീക്കം.
ഇതുസംബന്ധിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിറക്കി. സെൻസസിന്റെ ഭാഗമായി ഫാമുകളിലും ഗോശാലകളിലുമുള്ളവയ്ക്കു പുറമേ തെരുവുപശുക്കളുടെയും കണക്കെടുക്കും.
ആദ്യം കണക്കെടുത്തശേഷം പശുക്കളുടെ സ്ഥലം ജിയോ ടാഗ് ചെയ്ത് രേഖപ്പെടുത്തും. ഇവയ്ക്ക് മതിയായ സൗകര്യങ്ങളുണ്ടെന്ന് ഉറപ്പാക്കാൻ പ്രത്യേക കര്‍മപദ്ധതിയും തയ്യാറാക്കും. നിലവില്‍ 6889 സംരക്ഷണകേന്ദ്രങ്ങളിലായി സംസ്ഥാനത്ത് 11.89 ലക്ഷം പശുക്കളുണ്ടെന്നാണ് കണക്ക്.