പാലക്കാട്: സംസ്ഥാനത്ത് ഇന്നു മുതല്‍ ദോശ, ഇഡലി മാവിന് വിലകൂടും. ഒരു കിലോ മാവിന് 45 രൂപയാക്കി വര്‍ധിപ്പിക്കാനാണ് മാവ് നിര്‍മ്മാണ സംഘടനയുടെ തീരുമാനം.
അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ
വര്‍ധനയാണ് കാരണം.ഇതോടെ മലയാളികളുടെ ഇഷ്ട വിഭവമായ ദോശയും ഇഡ്ഡലിയും ഇനി തൊട്ടാല്‍ പൊള്ളും.
മാവുണ്ടാക്കാന്‍ ഉപയോഗിക്കുന്ന അരിക്ക് ആറു മാസത്തിനിടെ പത്തു രൂപയുടെ വര്‍ധനയാണുണ്ടായത്. കിലോയ്ക്ക് 90 രൂപയ്ക്ക് കിട്ടിയിരുന്ന ഉഴുന്നിന്റെ വില 150 ലുമെത്തി. വൈദ്യുതി നിരക്കും വര്‍ധിച്ചതോടെ വില കൂടാതെ മറ്റ് വഴിയില്ലെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.