KeralaNEWS

കേരളീയം ബഹിഷ്കരിച്ചത് അബദ്ധമെന്ന്  യുഡിഎഫ്

തിരുവനന്തപുരം:കേരളീയം ബഹിഷ്കരിക്കുമെന്ന്‌ മുൻകൂട്ടി പ്രഖ്യാപിച്ചത്‌ അബദ്ധമായെന്ന ചര്‍ച്ച യുഡിഎഫില്‍ സജീവം. കോണ്‍ഗ്രസ്‌ നേതാക്കളുടെ ആഹ്വാനം അണികളോ സഹകാരികളോ സംരംഭകരോ മുഖവിലയ്‌ക്കെടുത്തില്ലെന്ന തിരിച്ചറിവാണ്‌ ചര്‍ച്ചയുടെ അടിസ്ഥാനം.

യുഡിഎഫ്‌ എംഎല്‍എമാരില്‍ പലരും പല രീതിയില്‍ പരിപാടിയുമായി സഹകരിക്കുന്നുമുണ്ട്‌.സാമ്ബത്തിക വിഷയത്തില്‍ നടന്ന സുപ്രധാന സെമിനാറില്‍ കേരള കോണ്‍ഗ്രസ്‌ ജോസഫ്‌ ഗ്രൂപ്പില്‍നിന്ന്‌ മോൻസ്‌ ജോസഫ്‌ പങ്കെടുത്തു. കഴിഞ്ഞ ദിവസം നിയമസഭാ പുസ്തകോത്സവത്തില്‍ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും സി പി ജോണും പങ്കെടുത്തിരുന്നു.

Signature-ad

കേരളീയത്തിന്റെ പകിട്ട്‌ പകര്‍ന്നതും മലയാളക്കരയുടെ സമ്ബൂര്‍ണ പ്രാതിനിധ്യം പ്രതിഫലിച്ചതുമായ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാതിരുന്നത്‌ ചരിത്രപരമായിത്തന്നെ വലിയ നഷ്ടമായെന്ന്‌ വിലയിരുത്തുന്നവരുമുണ്ട്‌. മമ്മൂട്ടിയും മോഹൻലാലും ശോഭനയും മലയാളത്തിന്റെ കഥാകാരണവര്‍ ടി പത്മനാഭനും പ്രമുഖ വ്യവസായികളുമടക്കം അണിനിരന്നതായിരുന്നു ചടങ്ങ്‌.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്ന സന്ദർഭത്തിൽ ഇടതുപക്ഷസർക്കാർ സംഘടിപ്പിച്ച കേരളീയം പരിപാടി തികച്ചും ധൂർത്താണെന്ന് ആരോപിച്ച് പരിപാടി ബഹിഷ്കരിക്കാൻ പാർട്ടി നേതാക്കളോടും പ്രവർത്തകരോടും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.

അതേസമയം പാർട്ടിവിലക്ക് ലംഘിച്ച് മുൻകേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ മണിശങ്കർ അയ്യർ കേരളീയം പരിപാടിയിൽ പങ്കെടുത്തു. കേരളീയത്തിന്റെ ഭാഗമായുള്ള തദ്ദേശ സ്വയംഭരണ സെമിനാറിലാണ് അദ്ദേഹം പങ്കെടുത്തത്.

Back to top button
error: