
ജറൂസലെം: ഗാസയില്‍ ഇസ്രയേല്‍-ഹമാസ് പോരാട്ടം രൂക്ഷമായിരിക്കേ നാലു വശത്തുനിന്നും ഗാസ സിറ്റി വളഞ്ഞ് ഇസ്രേലി സേന.
ഹമാസ് തീവ്രവാദികളുടെ തുരങ്കങ്ങള്‍ തകര്‍ക്കാൻ ഐഡിഎഫിന്റെ എൻജിനിയറിംഗ് വിഭാഗത്തെയും രംഗത്തിറക്കിയിട്ടുണ്ട്.
ഉന്നതനേതാക്കളടക്കം നിരവധി ഹമാസ് തീവ്രവാദികളെ വധിച്ചെന്നും, ഹമാസ് കേന്ദ്രങ്ങള്‍ തിരിച്ചറിയാൻ നിര്‍മിതബുദ്ധി ഉപയോഗിക്കുമെന്നും ഐഡിഎഫ് അറിയിച്ചു. ഗാസയില്‍ കടന്നുകയറി നടത്തുന്ന പോരാട്ടത്തില്‍ തങ്ങളുടെ 11 സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് ഇസ്രേലി സേനാ തലവൻ ലഫ്. ജനറല്‍ ഹെര്‍സി ഹലേവി പറഞ്ഞു.
ഇന്നലെ റാഫ അതിര്‍ത്തി വഴി അഞ്ഞൂറോളം പേര് ഈജിപ്തിലെത്തി. ബുധനാഴ്ചയാണ് റാഫ അതിര്‍ത്തി തുറന്നത്.






