IndiaNEWS

ഇന്ത്യയുടെ ഏറ്റവും വലിയ ആഡംബര ഷോപ്പിംഗ് മാൾ നവംബര്‍ 1 ന് മുംബൈയില്‍ തുറക്കും

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര ഷോപ്പിംഗ് മാള്‍ ഇനി മുബൈയില്‍. മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ജിയോ വേള്‍ഡ് പ്ലാസ 2023 നവംബര്‍ 1 ന് മുംബൈയില്‍ തുറക്കും.

പ്രശസ്തമായ ബാന്ദ്ര കുര്‍ള കോംപ്ലക്സില്‍ 7,50,000 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന ഈ ഷോപ്പിംഗ് മാള്‍ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ആഡംബര ബ്രാന്‍ഡുകളുടെ മുന്‍നിര സ്റ്റോറുകളുമായാണ് എത്തുന്നത്. ഫൈന്‍-ഡൈനിംഗ് റെസ്റ്റോറന്റുകളുടെ വലിയൊരു നിരയും ജിയോ വേള്‍ഡ് പ്ലാസയിലുണ്ടാകും.

Signature-ad

നിലവില്‍ ഡി.എല്‍.എഫ് എംപോറിയോ, ദി ചാണക്യ, യു.ബി സിറ്റി, ഫീനിക്‌സ് പലാഡിയം എന്നിവ ഉള്‍പ്പെടുന്ന ഏതാനും ആഡംബര ഷോപ്പിംഗ് മാളുകളാണ് ഇന്ത്യയിലുള്ളത്.

Back to top button
error: