ളുഹർ കഴിഞ്ഞ് കുറച്ചു നേരം കിടക്കാം എന്ന് കരുതിയപ്പോഴാണ് കാളിങ് ബെൽ ശക്തിയായി അടിക്കുന്നത്. നോക്കിയപ്പോ ഒരു വൻ പോലീസ് പട തന്നെ പുറത്തുണ്ട്. സംഭവം ന്യൂസിലൂടെ അറിഞ്ഞ കൊണ്ട് ഒരുപാട് ചോദിക്കേണ്ടി വന്നില്ല.
അവരുടെ വണ്ടിയിൽ ഏതായാലും കയറിയില്ല. സ്വന്തം വണ്ടിയിൽ ആലുവ സി ഐ ഓഫീസിലേക്ക്. ഫോണിൽ മെസ്സേജ് ഒന്നും അയക്കരുത് എന്ന് ഏമാന്റെ കല്പന. അപ്പൊ എഫ് ബി യിലൂടെ വിവരം പുറത്തു അറിയിച്ചു.
കുറച്ചു കഴിഞ്ഞ് സഹോദരൻ അബ്ദുൾ സത്താറിനെയും കൊണ്ട് വന്നു. ആലുവയിൽ ഞങ്ങൾ രണ്ട്” ഭീകരവാദികളെ “ഉള്ളു എന്ന് തോന്നുന്നു. ഏതായാലും ദേശിയഗാനം പാടാത്ത യഹോവ സാക്ഷികളെ ബോംബിട്ട് കൊന്ന രാജ്യസ്നേഹി മാർട്ടിൻ അത് ഏറ്റെടുത്ത കൊണ്ട് ഞങ്ങൾ രക്ഷപെട്ടു.
അല്ലേൽ പാനായികുളത്തു സ്വാതന്ത്ര്യ സെമിനാർ നടത്താൻ പോയതിന്റെ പേരിൽ തുടങ്ങിയ വേട്ടയാടൽ ഒരു പ്രതീക്ഷയും ഇല്ലാത്ത രീതിയിൽ തുടർന്നേനേം.സർവ്വശക്തനു സ്തുതി!
Nizam Panayikulam