മുംബൈ:തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യവസായി പരാഗ് ദേശായ് അന്തരിച്ചു. വാഗ് ബക്രി ടീ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു.49 വയസ്സായിരുന്നു.
ഒക്ടോബര്‍ 15ന് പ്രഭാത സവാരിക്കിടെ വീടിനു മുന്നില്‍ വെച്ച് തെരുവ് നായ്ക്കള്‍ ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ ഷെല്‍ബി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ശേഷം ശസ്ത്രക്രിയയ്ക്കായി സൈഡസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ബ്രെയിന്‍ ഹെമറേജിനെത്തുടര്‍ന്ന് ഞായറാഴ്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
അമേരിക്കയിലെ ലോംഗ് ഐലന്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എംബിഎ നേടിയയാളാണ് പരാഗ് ദേശായ്. വാഗ് ബക്രി കമ്ബനിയുടെ സെയില്‍സ്, മാര്‍ക്കറ്റിംഗ് വിഭാഗത്തിനാണ് അദ്ദേഹം നേതൃത്വം നല്‍കിയിരുന്നത്.
കമ്ബനിയെ ഇ-കൊമേഴ്സ് രംഗത്തേക്ക് എത്തിക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. വ്യവസായ സംഘടനകളിലും അദ്ദേഹം അംഗമായിരുന്നു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി സംഘടനയിലും ഇദ്ദേഹം സജീവമായി പ്രവര്‍ത്തിച്ചിരുന്നു.