മുണ്ടക്കയം: പുലിപ്പേടിയിൽ മുണ്ടക്കയം കോരുത്തോട് പഞ്ചായത്തിലെ ജനങ്ങൾ.കോരുത്തോട് പഞ്ചായത്തിലെ പള്ളിപ്പടി പട്ടാളക്കുന്നില്‍ രണ്ട് ആടുകളെ പിടിച്ചത് പുലി തന്നെ എന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു.
ഇതേത്തുടർന്ന് വനം വകുപ്പ് മേഖലയില്‍ കൂട് സ്ഥാപിച്ചു.
ശനിയാഴ്ച രാത്രി 9.30 ടെയാണ് എരുമേലി റേഞ്ച് ഓഫീസര്‍ ബി.ആര് ജയന്റെ നേതൃത്വത്തില്‍ കൂട് എത്തിച്ചത്. മണിക്കൊമ്ബേല് റെജിയുടെ രണ്ട് ആടുകളെയാണ് പുലി പിടിച്ചത്. ഇതോടെ പ്രദേശവാസികള്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചിരുന്നു.
തുടര്‍ന്ന് സെബാസ്റ്റ്യൻ കുളത്തുങ്കല്‍ എം.എല്‍.എ സ്ഥലം സന്ദര്‍ശിച്ച് അടിയന്തരമായി കൂട് സ്ഥാപിക്കാൻ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. മടുക്ക മൈനാകുളത്ത് ചക്കാലയില്‍ സുനില്‍കുമാറിന്റെ വളര്‍ത്തു നായയെയും പാതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.