ഹൈദരാബാദ്: കോണ്‍ഗ്രസ് നേതാവ് രാഹുലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിആര്‍എസ് നേതാവ് കെ. കവിത. രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ ഭരണമുള്ള സംസ്ഥാനമാണ് തെലങ്കാനയെന്ന രാഹുലിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അവർ.
നല്ലൊരു കുടുംബത്തിലാണ് പിറന്നതെങ്കിലും, നിര്‍ഭാഗ്യവശാൽ രാഹുല്‍ നല്ലൊരു നേതാവല്ല; വിവരവുമില്ല. ഏത് സ്‌ക്രിപ്റ്റ് എഴുതി നല്കിയാലും അത് വായിക്കുക മാത്രമാണ് അയാളുടെ ജോലി.
മറ്റേതെങ്കിലും സംസ്ഥാനത്ത് പ്രചാരണത്തിന് പോകുന്നതിന് മുൻപ് രാഹുൽ ഗൃഹപാഠം ചെയ്യണമെന്നും കവിത പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ സര്‍വേ പ്രകാരം ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം തെലങ്കാനയാണെന്നും കവിത ചൂണ്ടിക്കാട്ടി