IndiaNEWS

ഇനി പെട്രോള്‍ വേണ്ട: വരുന്നൂ ബജാജിന്റെ സി.എന്‍.ജി ബൈക്ക്, ഉടൻ നിരത്തിലെത്തും

       പുതിയ ഇന്ധന ബദലുകള്‍ പരീക്ഷിക്കുകയാണ് വാഹന നിര്‍മാതാക്കള്‍. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ബജാജ് ഓട്ടോ എല്‍പിജി (ദ്രവീകൃത പെട്രോളിയം ഗ്യാസ്), സിഎന്‍ജി (കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്), എത്തനോള്‍ കലര്‍ന്ന ഇന്ധന ഓപ്ഷനുകള്‍ ചേര്‍ക്കാന്‍ പദ്ധതിയിടുന്നു. പ്രവര്‍ത്തന ചിലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവും താങ്ങാനാവുന്നതുമായ വാഹനങ്ങള്‍ പുറത്തിറക്കുക എന്നതാണ് പദ്ധതി.

ബജാജിന്റെ സിഎന്‍ജി-കം-പെട്രോള്‍ ബൈക്ക് നിര്‍മാണത്തിന്റെ അവസാന ഘട്ടത്തിലാണെന്നും  ആറ് മാസത്തിനുള്ളില്‍ ഇത് റോഡുകളില്‍ കാണാനാകുമെന്നുമാണ് റിപ്പോര്‍ട്ടുകൾ. അതിന്റെ ചില പ്രോട്ടോടൈപ്പുകള്‍ കമ്പനി ഇതിനകം തന്നെ തയ്യാറാക്കിയിട്ടുണ്ട്, നിലവില്‍ 110 സിസി ബൈക്കുകള്‍ നിര്‍മിക്കാന്‍ പദ്ധതിയിടുന്നു, അവ ഔറംഗബാദ്, പന്ത്നഗര്‍ ഫാക്ടറികളിൽ നിര്‍മിക്കും.
ഈ ബൈക്കിന് പ്ലാറ്റിന എന്ന് പേരിട്ടേക്കാം. പ്രതിവര്‍ഷം 2 ലക്ഷം യൂണിറ്റുകള്‍ ഉല്‍പ്പാദിപ്പിക്കാനാണ്  കമ്പനിയുടെ  പദ്ധതി.

Signature-ad

സിഎന്‍ജി ബൈക്കിന് ആളുകളുടെ പ്രവര്‍ത്തനച്ചെലവ് പകുതിയായി കുറയ്ക്കാന്‍ കഴിയുമെന്നും എന്നാല്‍ ഇതിനായി സര്‍ക്കാരും സഹായിക്കേണ്ടിവരുമെന്നും അടുത്തിടെ ബജാജ് ഓട്ടോ എംഡി രാജീവ് ബജാജ് പറഞ്ഞിരുന്നു. ഇതോടൊപ്പം ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കാനും ബജാജ് നിര്‍ദേശിച്ചിട്ടുണ്ട്. ഇതുവഴി സി എന്‍ ജി ബൈക്കുകള്‍ വാങ്ങാന്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു.

Back to top button
error: