TechTRENDING

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് നമ്മുടെ ജോലി തെറിപ്പിക്കുമോ ? ഏറ്റവും കൂടുതല്‍ ചര്‍ച്ച നടക്കുന്നതും ഇപ്പോള്‍ ഈ വിഷയത്തിൽ; സര്‍വേ ഫലം ഇങ്ങനെ…

ർട്ടിഫിഷ്യൽ ഇൻറലിജൻസ് നമ്മുടെ ജോലി തെറിപ്പിക്കുമോ..ഏറ്റവും കൂടുതൽ ചർച്ച നടക്കുന്നതും ഇപ്പോൾ ഈ കാര്യത്തിലാണ്. എന്നാൽ ആഗോള തലത്തിൽ നടന്നൊരു സർവേയുടെ ഫലം നേരെ തിരിച്ചാണ്. ഹ്രസ്വകാലത്തേക്ക് കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുന്നതായിരിക്കും ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്ന് സർവേ പറയുന്നു. ആഗോളതലത്തിൽ പ്രവർത്തിക്കുന്ന എംപ്ലോയ്മെൻറ് വെബ്സൈറ്റായ ഇൻഡീഡിന് വേണ്ടി സെൻസസ് വൈഡ് എന്ന സംഘടനയാണ് സർവേ സംഘടിപ്പിച്ചത്. ഇതിൽ പങ്കെടുത്ത 85 ശതമാനം പേരും എഐ കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുമെന്നാണ് പറയുന്നത്. തൊഴിൽ ദാതാക്കളും പല സ്ഥാപനങ്ങളിലെ ജീവനക്കാരും സർവേയുടെ ഭാഗമായി.

വിദ്യാഭ്യാസം, ആരോഗ്യസേവനം, മാധ്യമ മേഖല, ഫിനാൻസ്, സാങ്കേതിക വിദ്യ എന്നീ മേഖലകളിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് വളരെ അനുകൂലമായ പ്രതിഫലനം ഉണ്ടാക്കുമെന്നാണ് സർവേ ഫലം. ഈ രംഗത്തെ കമ്പനികളെയും ജീവനക്കാരെയും ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പല തരത്തിൽ സഹായിക്കുമെന്ന് സർവേയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ജോലി കൂടുതൽ ഉൽപാദനപരമാക്കാനും എളുപ്പത്തിൽ കൈകാര്യം ചെയ്യാനും ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സഹായിക്കും.

Signature-ad

അതേ സമയം സർവേയിൽ പങ്കെടുത്ത 29 ശതമാനം പേർ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് തൊഴിൽ നഷ്ടത്തിന് ഇടയാക്കുമെന്ന് പ്രതികരിച്ചു. എഐ അധാർമികമായ കാര്യങ്ങളിലേക്ക് നയിക്കുമെന്ന് 20 ശതമാനം പേർ സർവേയിൽ വ്യക്തമാക്കി. രാജ്യത്തെ കമ്പനികളുടെ എച്ച് ആർ വിഭാഗങ്ങളിലെ 98 ശതമാനം പേരും , തൊഴിൽ തേടുന്നവരിൽ 91 ശതമാനം പേരും ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിക്കുന്നുണ്ട്. യുഎസ്, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള പ്രൊഫഷണലുകളും എഐയെ കുറിച്ച് അനുകൂലമായാണ് പ്രതികരിച്ചത്.

Back to top button
error: