KeralaNEWS

പത്തനംതിട്ടയിൽ ലാബ് ടെക്നീഷ്യന്‍ നിയമനം

പത്തനംതിട്ട: ചിറ്റാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ലാബ് ടെക്നീഷ്യന്‍ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് താത്പര്യമുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

യോഗ്യത : സര്‍ക്കാര്‍ അംഗീകൃത ബി എസ് സി എം എല്‍ റ്റി / ഡി എം എല്‍ റ്റി. പ്രായപരിധി 40 വയസ്. കേരളപാരാമെഡിക്കല്‍ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം. ലാബ് ടെക്നീഷ്യന്‍ ആയി പ്രവര്‍ത്തി പരിചയമുളള, ചിറ്റാര്‍ ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന.

Signature-ad

 യോഗ്യതയുളളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ ഒക്ടോബര്‍ 17 മുതല്‍ 31 വരെ ചിറ്റാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 31 ന് വൈകുന്നേരം അഞ്ചു വരെ. ഫോണ്‍ : 04735 256577.

Back to top button
error: