IndiaNEWS

എക്സ്പ്രസ്വേയില്‍ മിനിബസും കണ്ടെയ്നറും കൂട്ടിയിടിച്ച് അപകടം; മഹാരാഷ്ട്രയില്‍ 12 മരണം

മുംബൈ: മഹാരാഷ്ട്രയിലെ സമൃദ്ധി എക്സ്പ്രസ്വേയില്‍ മിനിബസും കണ്ടെയ്നറും കൂട്ടിയിടിച്ച് 12 പേര്‍ മരിച്ചു. 23 പേര്‍ക്ക് പരിക്കേറ്റു. അഞ്ച് പുരുഷന്മാരും ആറ് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. 35 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.

വൈജാപുരിനു സമീപം പുലര്‍ച്ചെ 12.30-ഓടെയാണ് അപകടമുണ്ടായത്. അമിതവേഗത്തില്‍ വന്ന മിനിബസ് നിയന്ത്രണം നഷ്ടപ്പെട്ട് കണ്ടെയ്നറിന്റെ ഒരു വശത്ത് വന്നിടിക്കുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Back to top button
error: