ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ ഇന്ത്യാ ഗവണ്‍മെൻ്റിന് വ്യക്തമായ നിലപാടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ യോഗി ഈ നിലപാടിന് വിരുദ്ധമായിട്ടുള്ള പ്രസ്താവനകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും എതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പറഞ്ഞു.
എല്ലാ ജില്ലകളിലെയും ഡിഎംമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറൻസിലാണ് യോഗി ഇക്കാര്യം പറഞ്ഞത്.
നവരാത്രിയും വരാനിരിക്കുന്ന മറ്റ് ഉത്സവങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി യോഗി എല്ലാ ജില്ലകളിലെയും ഡിഎംമാരുമായി വീഡിയോ കോണ്‍ഫറൻസിംഗിലൂടെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കോണ്‍ഫറൻസിലാണ് ഇസ്രയേല്‍ യുദ്ധത്തില്‍ ഇന്ത്യൻ സര്‍ക്കാരിൻ്റെ നിലപാടുകള്‍ക്ക് വിരുദ്ധമായി ഒരു പ്രവര്‍ത്തനവും നടത്തരുതെന്ന് യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയുണ്ടാകണമെന്നാണ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് യോഗി ആദിത്യ നാഥ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.