CrimeNEWS

യുവാവിനെ ആക്രമിച്ച് പണവും മൊബൈൽഫോണും കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ

വൈക്കം: വഴിയിലൂടെ നടന്നു പോവുകയായിരുന്ന യുവാവിനെ ആക്രമിച്ച് പണവും, മൊബൈൽ ഫോണും കവർന്ന കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തലയാഴം തോട്ടകം പുത്തൻതറ വീട്ടിൽ കുഞ്ഞി എന്ന് വിളിക്കുന്ന നിബിൻ (34), തലയാഴം തോട്ടകം മണ്ണമ്പള്ളിൽ വീട്ടിൽ ഹരീഷ് (32) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞ ദിവസം രാത്രി 9:15 മണിയോടുകൂടി വഴിയിലൂടെ നടന്നു പോവുകയായിരുന്ന തോട്ടകം സ്വദേശിയായ യുവാവിനോട് പണം ചോദിക്കുകയും എന്നാൽ യുവാവ് പണം നൽകാതെ പോവുകയുമായിരുന്നു. ഇതിലുള്ള വിരോധം മൂലം ഇരുവരും ചേർന്ന് യുവാവിനെ പിന്തുടർന്ന് ആക്രമിക്കുകയും, പോക്കറ്റിൽ ഉണ്ടായിരുന്ന പണവും, മൊബൈൽ ഫോണും തട്ടിയെടുത്ത് കടന്നുകളയുകയുമായിരുന്നു.

Signature-ad

പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും പിടികൂടുകയായിരുന്നു. നിബിനും, ഹരീഷും വൈക്കം സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടവരാണ്. വൈക്കം സ്റ്റേഷൻ എസ്.എച്ച്. ഓ രാജേന്ദ്രൻ നായർ, എസ്.ഐമാരായ സുരേഷ്, വിജയപ്രസാദ്, സി.പി.ഓ മാരായ അജിത്ത്, നിതീഷ്, ഷാബിൻ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.

Back to top button
error: