IndiaNEWS

കശ്മീരി പണ്ഡിറ്റിനെ വധിച്ച ഭീകരനെ സുരക്ഷാസേന വെടിവച്ചുകൊന്നു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഷോപിയാന്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. കശ്മീരി പണ്ഡിറ്റ് സജ്ഞയ് ശര്‍മയെ വധിച്ചവരില്‍ ഒരാളാണ് കൊല്ലപ്പെട്ടത്. മൊരിഫാത് മഖ്ബൂല്‍, അബ്‌റാര്‍ എന്നറിയപ്പെടുന്ന ജാസിം ഫറൂഖ് എന്നിവരാണ് സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ലഷ്‌കര്‍ ഭീകരനായ അബ്‌റാറിന് സഞ്ജയ് ശര്‍മയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കശ്മീര്‍ എഡിജിപി അറിയിച്ചു.

ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന സഞ്ജയ് ശര്‍മ, വീട്ടില്‍ നിന്നും മാര്‍ക്കറ്റിലേക്ക് പോകുമ്പോഴാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ കൊല്ലപ്പെട്ടത്. സഞ്ജയ് ശര്‍മ കൊല്ലപ്പെട്ട് രണ്ട് ദിവസത്തിനുള്ളില്‍ തന്നെ കൊലപാതകത്തില്‍ പങ്കുണ്ടായിരുന്ന അഖ്വിബ് മുഷ്താഖ് ഭട്ടിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വധിച്ചിരുന്നു.

Back to top button
error: