KeralaNEWS

ലീഗ് മൂന്നാം സീറ്റ് ആവശ്യപ്പെട്ടിട്ടില്ല, നിലവിലുള്ള രണ്ട് ലോക്സഭാ സീറ്റിൽ ഒന്ന് വിട്ട് കൊടുക്കേണ്ടി വന്നാലും മതേതര ഇന്ത്യ തിരിച്ചുപിടിക്കലാണ് ലീഗിന്‍റെ ലക്ഷ്യം: നജീബ് കാന്തപുരം എം.എൽ.എ.

റിയാദ്: നിലവിലുള്ള രണ്ട് ലോക്സഭാ സീറ്റിൽ ഒന്ന് വിട്ട് കൊടുക്കേണ്ടി വന്നാലും മതേതര ഇന്ത്യ തിരിച്ചു പിടിക്കലാണ് ലീഗിൻറെ ലക്ഷ്യമെന്ന് നജീബ് കാന്തപുരം എം.എൽ.എ. ഹ്രസ്വ സന്ദർശനത്തിന് റിയാദിൽ എത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ലീഗ് മൂന്ന് സീറ്റ് ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന് അങ്ങനെ ലീഗ് ആവശ്യപ്പെട്ടിട്ടില്ല എന്ന് എം.എൽ.എ. ലീഗിലാരും അങ്ങനെ ഒരു ആവശ്യമേ ഉന്നയിച്ചിട്ടില്ല.

വളരെ സെൻസിറ്റിവായ ഈ കാലത്ത് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതാവനകളിലും നിലപാടുകളിലും ജാഗ്രത അനിവാര്യമാണ്. എന്നാൽ ആ രാഷ്ട്രീയ ജാഗ്രത സി.പി.എം നഷ്‌ടപ്പെടുത്തുന്നു. തട്ടം അഴിപ്പിച്ചത് ഞങ്ങളാണെന്ന് പ്രസംഗിക്കുന്ന സി.പി.എം നേതാവിന് അത് കൊണ്ടുണ്ടാകുന്ന ആഘാതം എന്താണെന്ന് അറിയാനുള്ള സാമാന്യ ബുദ്ധി ഇല്ലാതെ പോയി. സംഘപരിവാറിൽ നിന്നും സി.പി.എമ്മിലേക്കുള്ള ദൂരം കുറക്കുന്ന അനിൽകുമാറിനെ പോലുള്ളവർക്കെതിരെ പാർട്ടി നടപടി സ്വീകരിക്കണം. ഉൾകൊള്ളലി​ന്റെ രാഷ്ട്രീയം സംസാരിക്കുന്ന സമയമാണിത്. തട്ടം ഇട്ടവരും ഇടാത്തവരും താടി വെച്ചവരും വെക്കാത്തവരും തൊപ്പി വെക്കുന്നവരും വെക്കാത്തവരും എല്ലാം ഒന്നിച്ചുനിൽക്കുന്ന സാമൂഹിക ഇടത്തെ കുറിച്ചാണ് നമ്മൾ സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

ഈ സമയത്ത് മലപ്പുറത്തെ പെൺകുട്ടികളുടെ തട്ടം അഴിപ്പിച്ചത് ഞങ്ങളാണെന്ന് പറയുന്നത് സി.പി.എമ്മി​ന്റെ മതവിരുദ്ധമായ പ്രത്യയശാസ്ത്രമാണെന്നും എം.എൽ.എ കുറ്റപ്പെടുത്തി. വത്രധാരണം ഒരാളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. തട്ടമിടാത്ത എത്രയോ വനിതകൾ ലീഗിലുണ്ട്. പണ്ടുമുണ്ടായിരുന്നു. അവരെ തട്ടം അണിയിപ്പിക്കുന്ന പണിയല്ല മുസ്ലിം ലീഗിന്റേത്. അതെസമയം തട്ടമിട്ട പെൺകുട്ടികളെ കേന്ദ്ര യൂനിവേഴിസിറ്റികളിൽ പഠിക്കാൻ പ്രാപ്തരാക്കിയതിൽ മുസ്ലിം ലീഗിെൻറ പങ്കിനെ കുറിച്ച് അഭിമാനത്തോടെ പറയാൻ കഴിയുമെന്നും എം.എൽ.എ പറഞ്ഞു.

മാത്യു കുഴൽ നാടൻ ഒറ്റപ്പെട്ടിട്ടില്ല. യുഡിഎഫ് അദ്ദേഹത്തി​ന്റെ നിലപാടിനൊപ്പം ഉറച്ചുനിൽക്കുകയാണ്. ഇന്നലെ എതിരെ പറയുന്നവരെ ഉന്മൂലനം ചെയ്യുന്ന പതിവ് രാഷ്ട്രീയമാണ് സി.പി.എം മാത്യു കുഴൽനാടനെതിരെ സ്വീകരിക്കുന്നത്. ഈ രാഷ്ട്രീയം ഒറ്റക്കെട്ടായി മാത്യു കുഴൽനാടനൊപ്പം നിന്ന് ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: