NEWSSports

ഏഷ്യന്‍ ഗെയിംസ് ഹോക്കി: പൊന്നണിഞ്ഞ് ഇന്ത്യ, സുവർണനേട്ടം ഒമ്പത് വര്‍ഷത്തിനു ശേഷം

ഹാങ്ചൗ: ഏഷ്യൻ ​ഗെയിംസ് ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം. ഫൈനലിൽ ജപ്പാനെ ഒന്നിനെതിരെ അഞ്ച് ​ഗോളിന് തകർത്താണ് ഇന്ത്യയുടെ സുവർണ നേട്ടം.ജയത്തോടെ പാരീസ് ഒളിമ്പിക്‌സിന് യോഗ്യത നേടാനും ഇന്ത്യന്‍ ടീമിനായി.

ഇന്ത്യയ്ക്കുവേണ്ടി നായകൻ ഹർമ്മൻപ്രീത് സിം​ഗ് രണ്ട് ​ഗോളുകൾ നേടി.മൻപ്രീത് ​സിം​ഗും അമിത് രോഹിദാസും അഭിഷേകും ഓരോ തവണയും ജപ്പാൻ ​ഗോൾ വല ചലിപ്പിച്ചു. തനക സെറീനാണ് ജപ്പാന്റെ ആശ്വാസ ഗോള്‍ നേടിയത്.മലയാളി താരം പി ആര്‍ ശ്രീജേഷാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോള്‍വല കാത്തത്.

 

Signature-ad

ഇതോടെ ഇത്തവണത്തെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടിയ സ്വർണമെഡലുകളുടെ എണ്ണം 22 ആയി. 2014-ല്‍ ദക്ഷിണകൊറിയയിലെ ഇഞ്ചിയോണില്‍ നടന്ന ഗെയിംസിലാണ് ഇന്ത്യ അവസാനമായി സ്വര്‍ണമണിഞ്ഞത്. അതിനു ശേഷം ഇതാദ്യമായാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ഹോക്കി ഫൈനല്‍ കളിക്കുന്നത്. 2018-ല്‍ വെങ്കലമായിരുന്നു ഇന്ത്യയുടെ സമ്പാദ്യം.

Back to top button
error: