നോറിസ് മെഡിസിന്‍ നിര്‍മ്മിക്കുന്ന ചുമ മരുന്നുകളിലാണ് അപകടകരമായ പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയത്. ഡൈ എത്തിലീന്‍ ഗ്ലൈക്കോള്‍, എത്തിലീന്‍ ഗ്ലൈക്കോള്‍ എന്നിവയുടെ സാന്നിധ്യമാണ് കണ്ടെത്തിയിരിക്കുന്നത്.
നോറിസ് മെഡിസിന്റെ ട്രൈമാക്സ് എക്സ്പെക്ടോറന്റ്, സില്‍പ്രോ പ്ലസ് സിറപ്പ് എന്നിവയിലാണ് അപകടകരമായ വസ്തുക്കളുടെ സാന്നിധ്യം.ഗാബിയ, ഉസ്ബെക്കിസ്ഥാന്‍, കാമറൂണ്‍ എന്നിവിടങ്ങളിലായി കുട്ടികളുടെ മരണത്തിനിടയാക്കിയ ചുമ മരുന്നില്‍ കണ്ടെത്തിയ പദാര്‍ത്ഥങ്ങളാണ് ഇവ.
രണ്ട് വര്‍ഷത്തിനിടെ ആദ്യമായാണ് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡാര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ഈ പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.നേരത്തെ ഇറാഖില്‍ വിറ്റ ഒരു ഇന്ത്യന്‍ നിര്‍മ്മിത ചുമ മരുന്നിലും ഈ വിഷ പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.
നോയിഡ കേന്ദ്രമായ മാരിയോണ്‍ ബയോടെക് ഉല്‍പാദിപ്പിക്കുന്ന ‘ഡോക്-1-മാക്സ്’ (DOK-1 Max), അബ്റോണോള്‍ (AMBRONOL)എന്നീ രണ്ട് മരുന്നുകള്‍ ഉപയോഗിക്കരുതെന്ന് ലോകാരോഗ്യസംഘടന നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.