കണ്ണൂർ:പിക്കപ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് മാതാവിനോടൊപ്പം സഞ്ചരിക്കുകയായിരുന്ന 3 വയസുകാരന് മരിച്ചു.ചാവശേരി പറമ്ബിലെ ഐസിന് ആദമാണ് മരിച്ചത്.
സ്കൂട്ടര്‍ ഓടിച്ചിരുന്ന മാതാവ് പി കെ മുബശ്ശിറയെ (23) ഗുരുതരമായ പരുക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടം. ചാവശേരി പറമ്ബില്‍ നിന്ന് പത്തൊമ്ബതാം മൈലിലേക്ക് പോകുന്ന സ്കൂട്ടറും വെളിയമ്ബ്രയിലേക്ക് വരുന്ന പിക്കപ് വാനും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
റോഡിലേക്ക് തെറിച്ചുവീണു ഗുരുതരമായി പരുക്കേറ്റ മുബശ്ശിറെയും മകനെയും ആദ്യം മട്ടന്നൂരിലെ ആശുപത്രിയിലും പിന്നീട് പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് കണ്ണൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ഐസിന് മരണമടയുകയായിരുന്നു.