
തിരൂർ: മോഷണം പോയ ബൈക്ക് ആളിനൊപ്പം എഐ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.മോഷ്ടാവിനെ കണ്ടെത്താൻ സഹായിക്കുക.2023 ജൂൺ 19ന് തിരൂർ മംഗലം താമസിക്കുന്ന ഷമീറിന്റെ വീട്ടിൽ നിന്നും പുലർച്ചെ 3 മണിക്ക് ശേഷമാണ് ബൈക്ക് മോഷണം പോയത്.പോലീസിൽ പരാതി നൽകുകയും അന്വേഷണം നടത്തുകയും ചെയ്തുവെങ്കിലും കാര്യമുണ്ടായില്ല.
ഒന്നര മാസത്തിനു ശേഷം ബൈക്കിന്റെ ഉടമസ്ഥന്റെ (ഷമീർ) ഫോണിലേക്ക് MVD യുടെ ഫൈൻ മെസ്സേജ് വന്നപ്പോൾ ആണ് നാടകീയ സംഭവത്തിന് വഴിയൊരുങ്ങിയത്. MVD യുടെ ഓൺലൈൻ സൈറ്റിൽ കയറി നോക്കിയപ്പോൾ ആണ് പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ഫോട്ടോ സഹിതം കാണാൻ കഴിഞ്ഞത്. എ ഐ ക്യമറയിൽ വളരെ വ്യക്തമായി പുലർച്ചെ 3.28ന് പ്രതിയുടെ ചിത്രം പതിഞ്ഞിട്ടുണ്ട്…
ഇയാളെ തിരിച്ചറിയുന്നവർ പോലീസ് സ്റ്റേഷനിലോ, താഴെ കാണുന്ന നമ്പറിലോ അറിയിക്കുക.
ഫോൺ:8921060785






