
കാസർകോട്: ജില്ലയിൽ വിത്യസ്ത സംഭവങ്ങളിലായി ഒറ്റദിവസം മൂന്ന് യുവതികളെ കാണാതായതായി പരാതി.മടിക്കൈ,കാവുന്തല, കാലിച്ചാനടുക്കം എന്നിവിടങ്ങളിലാണ് സംഭവം.
മടിക്കൈയിൽ ക്ഷേത്രത്തിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ 20കാരിയെ ആണ് കാണാതായത്.നീലേശ്വരം മന്ദംപുറത്ത് കാവിലേക്ക് പോകുന്നുവെന്നുപറഞ്ഞ് വീട്ടില്‍നിന്ന് ഇറങ്ങിയതായിരുന്നു.ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.
സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നുവെന്നുപറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയ ഭര്‍തൃമതിയെയാണ് കാവുന്തലയിൽ നിന്നും കാണാതായത്. പടന്ന കാവുന്തലയിലെ 33കാരിയെയാണ് കാണാതായത്. കഴിഞ്ഞ ദിവസം ഉച്ചക്ക് 12 മണിക്കാണ് വീട്ടില്‍ നിന്നിറങ്ങിയത്.ചന്തേര പൊലീസ് കേസെടുത്തു.
മറ്റൊരു സംഭവത്തിൽ തായന്നൂര്‍ കാലിച്ചാനടുക്കം സ്വദേശിനിയെയാണ് കാണാതായത്.ഞായറാഴ്ച രാവിലെ മുതല്‍ കാണാനില്ലെന്നാണ് പരാതി.21 വയസ്സായിരുന്നു.അമ്ബലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു






