KeralaNEWS

മലയാളികൾക്കെതിരെ വംശീയ കലാപത്തിനാഹ്വാനം; തമിഴ്നാട്ടിൽ ഒരാൾ അറസ്റ്റിൽ

തേനി:മലയാളികൾക്കെതിരെ വംശീയ കലാപത്തിനാഹ്വാനം നടത്തിയ സംഭവത്തിൽ തമിഴ്നാട്ടിൽ ഒരാൾ അറസ്റ്റിൽ.കലാപാഹ്വാനം നടത്തിയ തേനി സ്വദേശി മുരുകനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച ഏലത്തോട്ടത്തിലെ ജോലികഴിഞ്ഞ് തമിഴ്നാട്ടിലേക്കു മടങ്ങിയ സ്ത്രീത്തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന വാഹനം കമ്പംമെട്ടിന് സമീപം ചേറ്റുകുഴിയില്‍ കൊച്ചറ മുങ്കിപ്പള്ളം സ്വദേശികളായ ചിലര്‍ തടഞ്ഞുനിര്‍ത്തി ഡ്രൈവറെയും തടസംപിടിക്കാനെത്തിയ സ്ത്രീത്തൊഴിലാളികളെയും മര്‍ദിച്ചിരുന്നു.ഇതാണ് കലാപാഹ്വാനമായി മാറ്റിയത്.

ചേറ്റുകുഴിയില്‍ തമിഴ് സ്ത്രീകളെ മാനഭംഗപ്പെടുത്തിയെന്നും കേരളത്തില്‍നിന്ന് തമിഴ്നാട്ടിലേക്കു വരുന്ന കേരള വാഹനങ്ങള്‍ എല്ലാം തല്ലിത്തകര്‍ക്കണമെന്നുമായിരുന്നു ഇന്നലെ വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ തമിഴ്നാട്ടിലെ ഒരുസംഘം തമിഴില്‍ പ്രചരിപ്പിച്ചത്. ഒരാളാണ് ആഹ്വാനം നടത്തുന്നതെങ്കിലും മറ്റു ചിലരുടെ ശബ്ദങ്ങളും സംഭാഷണത്തില്‍ കേള്‍ക്കാമായിരുന്നു. ഇതോടെ തമിഴ്നാട്ടിലെ കമ്പത്ത് വാഹനങ്ങള്‍ തടയുന്നതുള്‍പ്പെടെയുള്ള ഏതാനും സംഭവങ്ങളും അരങ്ങേറി.
സംഭവം രൂക്ഷമാകുമെന്ന സ്ഥിതി വന്നതോടെ ഇടുക്കി ജില്ലാ കളക്ടറെയും പോലീസ് മേധാവിയെയും വിവരമറിയിച്ചതിനെത്തുടര്‍ന്ന് അവര്‍ തേനി ജില്ലാ മേധാവികളുമായി ബന്ധപ്പെട്ട് പോലീസിനെ വിന്യസിപ്പിക്കുകയും കലാപാഹ്വാനം നടത്തിയ മുരുകനെ അറസ്റ്റ് ചെയ്യുകയുമായിരുന്നുു.

Signature-ad

മുല്ലപ്പെരിയാര്‍ ഡാം ബലപ്പെടുത്തണമെന്ന വിഷയവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടന്ന സമരത്തിന്‍റെ മറപിടിച്ച്‌ 2011ല്‍ തമിഴ്നാട്ടില്‍ മലയാളികള്‍ക്കു നേരേ ഉണ്ടായ വ്യാപകമായ അതിക്രമവും കൊള്ളയും അനുസ്മരിപ്പിക്കുന്നതായിരുന്നു ഇന്നലെത്തെയും ശനിയാഴ്ചത്തെയും സംഭവങ്ങള്‍.

Back to top button
error: