KeralaNEWS

കോഴിക്കോട്ട് സൈനികനെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: സൈനികനെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കോഴിക്കോട് മായനാട് സ്വദേശി അഭിജിത്ത് (27) ആണ് മരിച്ചത്.ഇന്ന് രാവിലെ വെള്ളയില്‍ ഹാര്‍ബറിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

അവധിക്ക് നാട്ടിലെത്തിയതായിരുന്നു അഭിജിത്ത്.അവധി കഴിഞ്ഞ് മടങ്ങാൻ രണ്ടു ദിവസം ബാക്കി നില്‍ക്കെയാണ് അഭിജിത്തിനെ കാണാതായത്. തുടര്‍ന്ന് രണ്ട് ദിവസം മുമ്ബ് കുടുംബം മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തു‍ടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. അഭിജിത്തിന്റെ ബൈക്ക് ഉപേക്ഷിച്ച നിലയില്‍ ഭട്ട് റോഡില്‍ നിന്ന് കണ്ടെത്തിയിരുന്നു.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.

Back to top button
error: