KeralaNEWS

അമ്മമാർ തെരുവിൽ ഇറങ്ങണം;ശബരിമലക്ക് സമാനമായ അവസരമാണ് കൈവന്നിരിക്കുന്നത്: ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

കോഴിക്കോട്: അമ്മമാർ തെരുവിലിറങ്ങണമെന്നും സംസ്ഥാനത്ത് ശബരിമലക്ക് സമാനമായ അവസരമാണ് കൈവന്നിരിക്കുന്നതെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.ഇത് മുതലാക്കാന്‍ സാധിക്കണമെന്നും 2024 ലും ബി ജെ പി തന്നെ അധികാരത്തില്‍ വരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മഹിളാ മോര്‍ച്ച സംസ്ഥാന സമിതി യോഗത്തിന്റെ സമാപന യോഗത്തിലായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. ശബരിമല കാലത്തെ സമരത്തിന്റെ ഗുണഭോക്താക്കളായത് മറ്റ് ചിലരാണെന്നും എന്നാല്‍ ഇത്തവണ അതുണ്ടാകരുത് എന്നും സുരേന്ദ്രന്‍ പറഞ്ഞു. ഷംസീറിനെ അലവലാതി എന്നും സുരേന്ദ്രന്‍ പ്രസംഗത്തിനിടെ വിശേഷിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: