കണ്ണൂര്‍: വൈകുന്നേരം സ്‌കൂളില്‍ നിന്നും കുട്ടികളെ വീട്ടിലേക്ക് യാത്രയാക്കിയ പ്രധാനാധ്യാപിക സ്‌കൂള്‍ മുറ്റത്ത് കുഴഞ്ഞ് വീണ് മരിച്ചു.ഇന്നലെയായിരുന്നു സംഭവം.
ഇരിവേരി ഈസ്റ്റ് എല്‍ പി സ്‌കൂളിലെ പ്രധാനാധ്യാപിക തലമുണ്ട ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കൊല്ലൂന്നുമ്മല്‍ വീട്ടില്‍ സമൂദീ (43)യാണ് സ്‌കൂള്‍ മുറ്റത്ത് കുഴഞ്ഞ് വീണത്.
ചൊവ്വാഴ്‌ച്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. ഉടൻ സഹപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് ചക്കരക്കല്ലിലെ സ്വകാര്യ ആശുപത്രില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കിഡ്‌നി സംബന്ധമായ അസുഖത്തിന് ഏറെക്കാലമായി ചികിത്സയിലായിരുന്നു
റിട്ട. വില്ലേജ് അസിസ്റ്റന്റ് ഇരിവേരിയിലെ മന്ദമ്ബേത്ത് ഫല്‍ഗുനന്റെയും റിട്ട. ഇരിവേരി ഈസ്റ്റ് എല്‍ പി സ്‌കൂള്‍ അദ്ധ്യാപിക ഗിരിജ ടീച്ചറുടെയും മകളാണ്.
ഭര്‍ത്താവ്: കൊല്ലൂന്നുമ്മല്‍ ശ്രീശൻ (മാനേജര്‍ , ഗോകുലം കല്യാണ മണ്ഡപം, ചക്കരക്കല്‍). മക്കള്‍: അവനിത, അര്‍പ്പിത (ഇരുവരും അഞ്ചരക്കണ്ടി ഹൈസ്‌കൂള്‍).