നാഷണല്‍ ഇന്‍റഗ്രേഷൻ ക്യാമ്ബില്‍ പങ്കെടുത്തവരുടേത് 30 ആക്കി. നേരത്തെ 25 മാര്‍ക്കാണ് ഗ്രേസ് മാര്‍ക്കായി നല്‍കിയിരുന്നത്. 75 ശതമാനമോ അതില്‍ കൂടുതലോ പരേഡ് അറ്റന്‍ഡന്‍സുള്ളവര്‍ക്ക് 20 ആണ് ഗ്രേസ് മാര്‍ക്ക് ലഭിക്കുക.
മാമ്ബറം ഹയര്‍ സെക്കന്‍ററി സ്കൂളിലെ വിദ്യാര്‍ഥിയായ സിദ്ധാര്‍ത്ഥ് എസ് കുമാറാണ് എന്‍.സി.സി ഗ്രേസ് മാര്‍ക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് സര്‍ക്കാര്‍ എന്‍.സി.സി കേഡറ്റുകളുടെ ഗ്രേസ് മാര്‍ക്ക് ഉയര്‍ത്തി ഉത്തരവ് പുറപ്പെടുവിച്ചത്.
റിപ്പബ്ലിക് ഡേ പരേഡില്‍ പങ്കെടുക്കുന്നവര്‍ക്ക് സെലക്ഷന്‍ പ്രക്രിയയിലും തുടര്‍ന്നുള്ള പരിശീലനത്തിലും പങ്കെടുക്കാന്‍ 2 മുതല്‍ 3 മാസം വരെ ക്ലാസ് നഷ്ടപ്പെടുന്നുവെന്ന നിരീക്ഷണത്തോടെയാണ് ഗ്രേസ് മാര്‍ക്ക് വര്‍ധിപ്പിച്ചത്. നാഷണല്‍ ഇന്‍റഗ്രേഷൻ ക്യാമ്ബില്‍ പങ്കെടുക്കാനാവട്ടെ 10 മുതല്‍ 30 ദിവസം വരെ ക്ലാസ് നഷ്ടപ്പെടുന്നു.