KeralaNEWS

ഇടവെട്ടി ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിലേക്ക് സ്പെഷൽ സർവീസുമായി കെഎസ്ആർടിസി

ടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ  ഇടവെട്ടി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു  ക്ഷേത്രമാണ് ഇടവെട്ടി ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം. കർക്കിടക മാസം നടത്തപ്പെടുന്ന ഔഷധസേവ മൂലം വളരെ പ്രസിദ്ധമാണ് ഈ ക്ഷേത്രം.

തൊടുപുഴ പട്ടണത്തിൽ നിന്ന്‌ 4 കിലോമീറ്റർ അകലെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പേര് സൂചിപ്പിക്കുന്നതു പോലെ ഇവിടുത്തെ പ്രധാന പ്രതിഷ്ഠ ശ്രീകൃഷ്ണൻ ആണ്. ധന്വന്തരി ഭാവമുള്ള ഇവിടുത്തെ ശ്രീകൃഷ്ണ ഭഗവാൻ രോഗങ്ങളെ നശിപ്പിക്കുന്നവനും സൗഖ്യദായകനുമാണ് എന്നാണ് വിശ്വാസം.

വർഷം തോറും കർക്കിടക മാസം 16ആം തീയതി നടത്തപ്പെടുന്ന ഔഷധസേവ മൂലം കേരളത്തിനകത്തും പുറത്തും പ്രസിദ്ധമാണ് ഈ ക്ഷേത്രം. ഇവിടുത്തെ ഔഷധസേവ രോഗ നാശകരവും ആയുരാരോഗ്യ ദായകവുമാണ് എന്നാണ് വിശ്വാസം. ഭക്തജനത്തിരക്ക് കണക്കിലെടുത്ത് കെ.എസ്.ആർ.ടി.സി. ബസുകൾ തൊടുപുഴ സ്റ്റാൻഡിൽ നിന്ന് ക്ഷേത്രത്തിലേക്ക് അന്നേദിവസം പ്രത്യേക സർവീസുകൾ നടത്താറുണ്ട്.

Back to top button
error: