CrimeNEWS

കോട്ടയം നാഗമ്പടം ജി.എസ്.റ്റി ഓഫീസിൽ കയറി ലാപ്ടോപ്പും ടാബുകളും മോഷ്ടിച്ച സംഭവം: മുഖ്യ പ്രതി അറസ്റ്റിൽ

കോട്ടയം: നാഗമ്പടം ജി.എസ്.റ്റി ഓഫീസിൽ കയറി ലാപ്ടോപ്പും, ടാബുകളും മോഷ്ടിച്ച കേസിലെ മുഖ്യ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നേപ്പാൾ സ്വദേശിയായ ബൽറാം നാഗർജി (42) എന്നയാളെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഇയാൾ കഴിഞ്ഞമാസം 23ന് രാത്രിയിൽ കോട്ടയം നാഗമ്പടത്ത് പ്രവർത്തിക്കുന്ന ജി.എസ്.റ്റി ഓഡിറ്റിംഗ് ഓഫീസ് കമ്പിവടി ഉപയോഗിച്ച് കുത്തിത്തുറന്ന് ഓഫീസിൽ ഉണ്ടായിരുന്ന അലമാരയിൽ സൂക്ഷിച്ചിരുന്ന ലാപ്ടോപ്പും, ടാബുകളും മോഷ്ടിക്കുകയായിരുന്നു.

തുടർന്ന് ഇയാൾ മോഷണ മുതലുമായി ബാംഗ്ലൂരിലേക്ക് കടക്കുകയായിരുന്നു.പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ മോഷണം പോയ ടാബുകളുമായി ബാംഗ്ലൂർ സ്വദേശികളായ ഗണേഷ് ഭട്ട് (31), കൃപാൽ കോലി (48) എന്നിവരെ ബാംഗ്ലൂരിൽ നിന്നും കുറച്ചു ദിവസങ്ങൾക്കു മുൻപ് പിടികൂടിയിരുന്നു.

Signature-ad

തുടർന്ന് മുഖ്യ മോഷ്ടാവിനു വേണ്ടി തിരച്ചിൽ ശക്തമാക്കുകയും ചെയ്തിരുന്നു.ഇതേ തുടർന്നാണ് ഇയാൾ പോലിസിന്റെ പിടിയിലാവുന്നത്. ബാംഗ്ലൂരിൽ പോലീസിനെ കണ്ട് ഇയാൾ രക്ഷപെടാൻ ശ്രമിച്ചെങ്കിലും ഇയാളെ അതി സാഹസികമായി പിടികൂടുകയായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്. ഓ പ്രശാന്ത് കുമാർ കെ. ആർ, സി.പി.ഓ മാരായ ശ്യാം എസ്.നായർ, ഷൈൻ തമ്പി, സലമോൻ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.

Back to top button
error: