KeralaNEWS

കൊച്ചി വാട്ടർ മെട്രോ കേന്ദ്രത്തിന്റേതാണെന്ന് സംഘപരിവാർ ഗ്രൂപ്പുകളിൽ വ്യാപക പ്രചരണം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോഡി കൊച്ചി വാട്ടർ മെട്രോ ഉത്ഘാടനം ചെയ്യുമെന്ന വാർത്ത വന്നതുമുതൽ സംഘപരിവാർ ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിക്കുന്ന ഒന്നാണ് കൊച്ചി വാട്ടർ മെട്രോ കേന്ദ്രസഹായത്താൽ നിർമ്മിച്ചതാണെന്ന കാര്യം.ഇത് കേന്ദ്ര പദ്ധതി ആണെന്നും അതിനായി കേന്ദ്രം 819 കോടി രൂപ ചിലവാക്കിയിട്ടുണ്ടന്നുമാണ് വാദം.ആധികാരികതയ്ക്കു വേണ്ടി പോസ്റ്റിനോടൊപ്പം  The Hindu Businessline website Link ഉം കൊടുത്തിട്ടുണ്ട്.അതിൽ പറയുന്നത് ഇപ്രകാരം ആണ്:
The Central Government has given the environment clearance for the Rs 819 crore water metro project that aims to provide better connectivity of islands around Kochi with the mainland, according to official document.
അതായത് : 819 കോടി രൂപയുടെ വാട്ടർ മെട്രോ പദ്ധതിക്ക് കേന്ദ്ര സർക്കാർ പരിസ്ഥിതി അനുമതി നൽകിയതായി ഔദ്യോഗിക രേഖയിൽ പറയുന്നു എന്ന് ! ഇത് വായിച്ചിട്ടാണ് കൊച്ചി വാട്ടർ മെട്രോയ്ക്ക് 819 കോടി രൂപ കേന്ദ്രം നൽകിയതായി അവകാശപ്പെടുന്നത്.കൊച്ചി വാട്ടർ മെട്രോയുടെ 74% ഫണ്ടും ചിലവാക്കിയിട്ടുള്ളത് കേരള ഗവർമെന്റ് ആണ്.ബാക്കി 26% കൊച്ചിൻ മെട്രോ കോർപ്പറേഷനും.
കൊച്ചി വാട്ടർ മെട്രോയ്ക്ക് 1136.83 കോടി രൂപയാണ് മൊത്തം ചെലവ്‌.  ഈ തുകയിൽ ജർമൻ ഫണ്ടിങ്‌ ഏജൻസിയായ കെഎഫ്ഡബ്യുവിന്റെ വായ്പയും സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള നിക്ഷേപവും ഉൾപ്പെടുന്നുണ്ട്.അതേസമയം കേന്ദ്രത്തിന്റേതായി ഒരു രൂപ പോലും ലഭിച്ചിട്ടുമില്ല.

Back to top button
error: