കൊച്ചി:125 വര്‍ഷം കൊണ്ട് ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റാനുള്ള കാഴ്ചപ്പാട് നരേന്ദ്ര മോദിക്കുണ്ടെന്ന അനിൽ ആന്റണിയുടെ വാക്കുകൾ ഏറ്റുപിടിച്ച് സോഷ്യൽ മീഡിയ.യുവം പരിപാടിയില്‍ അനില്‍ ആന്റണി നടത്തിയ പ്രസംഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
125 വര്‍ഷം കൊണ്ട് ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റാനുള്ള കാഴ്ചപ്പാട് നരേന്ദ്ര മോദിക്കുണ്ട് എന്ന പരാമര്‍ശമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ട്രോളിന് കാരണമായത്. സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ അനില്‍ ആന്റണിയെ പരിഹസിച്ച് രംഗത്തെത്തി.
”നരേന്ദ്ര മോദിക്ക് ഇന്ത്യയിലെ 140 കോടി ജനങ്ങളെ മുന്നോട്ട് കൊണ്ടുപോയി ഓരോ വ്യക്തിക്കും സാമൂഹികമായിട്ടും സാമ്ബത്തികമായിട്ടും മുന്നേറാന്‍ അവസരങ്ങള്‍ കൊടുത്ത് ഇന്ത്യയെ അടുത്ത 125 വര്‍ഷത്തില്‍ വികസിത രാജ്യമാക്കി, ലോകരാജ്യങ്ങളില്‍ ഒരു വിശ്വഗുരുവാക്കി മാറ്റാനുള്ള കാഴ്ചപ്പാട് മോദിക്കുണ്ട്. സബ് കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്”- എന്നായിരുന്നു അനില്‍ ആന്റണിയുടെ പ്രസംഗം
ഈയടുത്താണ് കോണ്‍ഗ്രസ് വിട്ട അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നത്. മുന്‍ മുഖ്യമന്ത്രി എ കെ ആന്റണിയുടെ മകനാണ് അനില്‍ ആന്റണി. കെപിസിസി സൈബര്‍ വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന അനില്‍ ആന്റണി ബിബിസി വിഷയത്തിലടക്കം കോണ്‍ഗ്രസുമായി ഇടഞ്ഞ ശേഷമാണ് ബിജെപിയിലെത്തിയത്.