LocalNEWS

ആലപ്പുഴയില്‍ ബൈക്ക് ലോറിയില്‍ ഇടിച്ചു യുവാവ് മരിച്ചു

ആലപ്പുഴ:ബൈക്ക് ലോറിയില്‍ ഇടിച്ചു യുവാവ് മരിച്ചു.എടത്വ വേണാട് വീട്ടില്‍ സന്തോഷ് ഓമന ദമ്ബതികളുടെ മകന്‍ അഭിജിത്ത് (23) ആണ് മരിച്ചത്.

അഭിജിത്തിനോടൊപ്പം ഉണ്ടായിരുന്ന മാതൃസഹോദരിയുടെ മകള്‍ അഖിലയെ(21) പരിക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് തോട്ടപ്പള്ളി വലിയഴീക്കല്‍ തീരദേശ പാതയില്‍ പല്ലന കുമാരകോടി ജംഗ്ഷന് സമീപത്തു വെച്ചാണ് അപകടം ഉണ്ടായത്.

 

Signature-ad

തൃക്കുന്നപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ടാര്‍ കയറ്റിയ ലോറി വഴി ചോദിക്കാനായി നിര്‍ത്തിയപ്പോള്‍ പുറകെ വന്ന ബൈക്ക് ലോറിയില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഭിജിത്തിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Back to top button
error: