IndiaNEWS

മണിപ്പൂരിൽ 12 ദിവസത്തിനിടെ ഔദ്യോഗിക പദവികൾ രാജിവച്ചത് നാല് ബിജെപി എം.എല്‍.എമാർ

ഇംഫാൽ: മണിപ്പൂരിൽ 12 ദിവസത്തിനിടെ രാജിവച്ചത് നാല് ബിജെപി എംഎൽഎമാർ.

എംഎല്‍.എയായ രഘുമണി സിങ് മണിപ്പൂര്‍ റിന്യൂവബിള്‍ എനര്‍ജി ഡെവലപ്‌മെന്റ് ഏജന്‍സി (മണിറെഡ) ചെയര്‍മാന്‍ സ്ഥാനം രാജിവച്ചതാണ് പുതിയ സംഭവ വികാസം.12 ദിവസത്തനിടെ നാലാമത്തെ എം.എല്‍.എയാണ് ഔദ്യോഗിക പദവി രാജിവക്കുന്നത്.അര്‍ഹമായ ഉത്തരവാദിത്തമോ ഫണ്ടോ അധികാരമോ നല്‍കിയിട്ടില്ലെന്ന് ആരോപിച്ചാണ്‌ സിങിന്‍റെ രാജി. ഉറിപോക്ക് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് സിങ്.

 

Signature-ad

നേരത്തെ, ബി.ജെ.പി എം.എല്‍.എമാരായ തോക്‌ചോം രാധേഷാം മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് സ്ഥാനവും കരം ശ്യാം മണിപ്പൂര്‍ സ്റ്റേറ്റ് ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും രാജിവെച്ചിരുന്നു.മറ്റൊരു എംഎൽഎയായ പവോനം ബ്രോജന്‍ സിങ് മണിപ്പൂര്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ ചെയര്‍മാന്‍ സ്ഥാനവും രാജിവച്ചിട്ടുണ്ട്.

 

മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്ങിന്റെ നേതൃത്വത്തിൽ മണിപ്പൂരിലെ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികളാണ് അഭിപ്രായ വ്യത്യാസത്തിന് കാരണമെന്നാണ് വിവരം.ഒറ്റ ദിവസംകൊണ്ട് മൂന്നു ക്രിസ്ത്യൻ പള്ളികളാണ് ഇവിടെ ഇടിച്ചുനിരത്തിയത്.ഇത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

Back to top button
error: