KeralaNEWS

സൊമാലിയ അല്ല,അതി ദാരിദ്ര്യം ഇല്ലാതാകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനത്തേക്ക് പ്രധാനമന്ത്രിക്ക് സ്വാഗതം

തിരുവനന്തപുരം: പണ്ട് കേരളത്തെ സൊമാലിയ എന്ന് വിളിച്ചാക്ഷേപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് മറുപടിയുമായി എ എ റഹീം എംപി.
‘പ്രധാനമന്ത്രിയ്ക്ക്
അതി ദാരിദ്ര്യം ഇല്ലാതാകുന്ന
രാജ്യത്തെ ആദ്യ സംസ്ഥാനത്തേക്ക്
സ്വാഗതം’ എന്നാണ് റഹീം ഫേസ്ബുക്കിൽ കുറിച്ചത്.
മോദി ദീര്‍ഘകാലം മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തിലും ബിജെപി തുടര്‍ച്ചയായി ഭരിക്കുന്ന ‘ഡബിള്‍ എന്‍ജിന്‍’സര്‍ക്കാരുകള്‍ക്കും
എന്തു കൊണ്ടാണ് അതിദാരിദ്ര്യം ഇല്ലാതാക്കാന്‍ കഴിയാത്തതെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

പ്രധാനമന്ത്രിയ്ക്ക്
അതി ദാരിദ്ര്യം ഇല്ലാതാകുന്ന
രാജ്യത്തെ ആദ്യ സംസ്ഥാനത്തേക്ക്
സ്വാഗതം.

കൂട്ടത്തില്‍ ഒരു ചോദ്യം കൂടി…
അങ്ങ് ദീര്‍ഘകാലം മുഖ്യമന്ത്രിയായിരുന്ന
ഗുജറാത്തിലും ബിജെപി തുടര്‍ച്ചയായി ഭരിക്കുന്ന
‘ഡബിള്‍ എന്‍ജിന്‍’സര്‍ക്കാരുകള്‍ക്കും
എന്തു കൊണ്ടാണ് അതിദാരിദ്ര്യം
ഇല്ലാതാക്കാന്‍ കഴിയാത്തത്??
രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ക്യാബിനറ്റിന്റെ ആദ്യ തീരുമാനം അതിദാരിദ്ര്യം സംസ്ഥാനത്ത് ഇല്ലാതാക്കാനായിരുന്നു.
അതിവേഗം സര്‍വ്വേ പൂര്‍ത്തിയായി.
64,006 പരമ ദരിദ്രാവസ്ഥയില്‍ കഴിയുന്ന
കുടുംബങ്ങളെ കണ്ടെത്തി.
അവരെ സംരക്ഷിക്കാനുള്ള നടപടികള്‍ക്ക് സംസ്ഥാനത്ത് ഇപ്പോള്‍ തുടക്കമാകുകയാണ്. ചരിത്രപരമായ ഈ ഇടപെടല്‍ പൂര്‍ത്തിയാകുന്നതോടെ അതിദരിദ്രരില്ലാത്ത രാജ്യത്തെ ആദ്യ സംസ്ഥാനമാകും കേരളം..

Back to top button
error: