കൊച്ചി വാട്ടര്‍ മെട്രോ രാജ്യത്തിന് സമര്‍പ്പിക്കുന്നുവെന്ന് അറിയിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി.പക്ഷെ കമന്റുകൾ മൊത്തം ‘പിണറായി വിജയന് അഭിവാദ്യങ്ങൾ’ എന്നായിരുന്നു.
ഇന്നലെ പ്രധാന മന്ത്രി പങ്കുവച്ച പോസ്റ്റിന് താഴെ നിരവധി പേരാണ് ലൈക്കും കമന്റുമായി എത്തിയത്.രണ്ട് ലക്ഷത്തിലധികം പേര്‍ പോസ്റ്റിന് റിയാക്ഷന്‍ നല്‍കിയപ്പോള്‍ എട്ടായിരത്തിലധികം പേര്‍ കമന്റിട്ടു. എന്നാല്‍ പോസ്റ്റിന് താഴെ വന്ന കമന്റുകളില്‍ അധികവും കേരള സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും അഭിനന്ദനമറിയിച്ചുള്ളതാണ്. കൊച്ചി വാട്ടര്‍ മെട്രോ കേരള സര്‍ക്കാരിന്റെ കീഴിലുള്ളതാണെന്നും മുഖ്യമന്ത്രി പിണറായി വിജയനാണ് അഭിനന്ദനം അര്‍ഹിക്കുന്നതെന്നുമാണ് പലരും കമന്റ് ചെയ്തത്.