പത്തനംതിട്ട:വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് അപേക്ഷകനെ തെറ്റിദ്ധരിപ്പിച്ച പഞ്ചായത്ത് സെക്രട്ടറിക്ക് പിഴ വിധിച്ച് വിവരാവകാശ കമ്മിഷണർ.പത്തനംതിട്ട കൊല്ലമുള പഞ്ചായത്ത് സെക്രട്ടറിയായിരുന്ന കെ.ടി.ഷാജിക്കു സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. കെ.എല്‍.വിവേകാനന്ദന്‍ ആണ് പിഴ ചുമത്തിയത്.
എരുമേലി മുക്കൂട്ടുതറ അസീസി ആശുപത്രിക്ക് സമീപം എസ്റ്റേറ്റ് ഭൂമിയില്‍ വ്യാപാര ആവശ്യങ്ങള്‍ക്കായി കെട്ടിടം നിര്‍മിക്കുന്നതിനു പഞ്ചായത്തു നല്‍കിയ അനുമതിയുടെ രേഖകൾ വിവരാവകാശ നിയമം വഴി ആവശ്യപ്പെട്ട പൊതു പ്രവര്‍ത്തകനായ വഴിമംഗലത്ത് വി.കെ.സോമരാജനെയാണ് ഷാജി തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകി പറ്റിച്ചത്.ഇത് സംബന്ധിച്ച് വി കെ സോമരാജൻ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ക്ക് അപ്പീല്‍ നല്‍കിയിരുന്നു.തുടർന്നായിരുന്നു നടപടി.