KeralaNEWS

പ്രധാനമന്ത്രിക്കായുള്ള സുരക്ഷാ ഒരുക്കങ്ങൾ പരിശോധിച്ച് ബിജെപി നേതാക്കൾ

കൊച്ചി:കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാൻ കൊച്ചിയും തിരുവനന്തപുരവും ഒരുങ്ങിക്കഴിഞ്ഞു.പ്രധാനമന്ത്രി യുവാക്കളുമായി സംവദിക്കുന്ന  “യുവം” സമ്മേളന വേദിയിലെ തയ്യാറെടുപ്പുകൾ തേവര എസ്.എച്ച് കോളജിൽ കേന്ദ്ര മന്ത്രി  വി. മുരളീധരൻ, സംസ്ഥാന അധ്യക്ഷൻ  കെ. സുരേന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറി.സി. കൃഷ്ണ കുമാർ തുടങ്ങിയ നേതാക്കൾ നേരിട്ടെത്തി വിലയിരുത്തി.
മലയാളി യുവതയ്ക്ക് പുതുസ്വപ്നങ്ങൾ സമ്മാനിക്കുന്നതാവും നാളത്തെ സായാഹ്നം.എന്ന് കേന്ദ്ര മന്ത്രി  വി. മുരളീധരൻ പറഞ്ഞു.
നാളെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തുന്നത്.കൊച്ചിയില്‍ സംഘടിപ്പിക്കുന്ന റോഡ് ഷോയില്‍ പങ്കെടുത്ത ശേഷം ബി.ജെ.പിയുടെ യുവം പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.വന്ദേഭാരത്, ജലമെട്രോ പദ്ധതികളുടെ ഉദ്ഘാടനം തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കും.
സുരക്ഷാഭീഷണിയുടെ പശ്ചാത്തലത്തിൽ ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് കൊച്ചിയിലും തിരുവനന്തപുരത്തും പൊലീസ് ഒരുക്കിയിട്ടുള്ളത്.

Back to top button
error: