തിരുവനന്തപുരം: നാളെ അക്ഷയ തൃതീയ, സ്വര്‍ണം വാങ്ങുന്നതിന് ഏറ്റവും മികച്ച ദിനമായി വിശ്വസിക്കപ്പെടുന്ന ഈ ദിനത്തെ വരവേല്‍ക്കാന്‍ സംസ്ഥാനത്തെ സ്വര്‍ണ വിപണി ഒരുങ്ങികഴിഞ്ഞു.ജ്യോതിശാസ്ത്ര പ്രകാരം ഈ വര്‍ഷത്തിലെ അക്ഷയതൃതീയ മുഹൃത്തം ഏപ്രില്‍ 22 ന് തുടങ്ങി 23 ന് അവസാനിക്കുന്നതിനാല്‍ 2 ദിവസമായാണ് ആഘോഷിക്കുന്നത്.
സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ശുഭ ദിനമായാണ് അക്ഷയതൃതീയ ദിനത്തെ കണക്കാക്കുന്നത്. അതിനാല്‍ത്തന്നെ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഒറ്റദിന വ്യാപാരം നടക്കുന്നത് അക്ഷയ തൃതീയ നാളിലാണ്. നിരവധി ഓഫറുകളും, പുതിയ ഡിസൈനുകളും പല ജ്വല്ലറികളിലും നിരന്നുകഴിഞ്ഞു. സ്വര്‍ണ വിഗ്രഹം, സ്വര്‍ണ നാണയങ്ങള്‍ ചെറിയ ആഭരണങ്ങള്‍ എന്നിവയാണ് ഭൂരിഭാഗവും. ലക്ഷ്മി ലോക്കറ്റുകള്‍, മൂകാംബികയില്‍ പൂജിച്ച ലോക്കറ്റുകള്‍, ഗുരുവായൂരപ്പന് ലോക്കറ്റുകള്‍ എന്നിവയ്ക്കും വന്‍ ഡിമാന്റാണ്.
ഓള് കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് കേരളത്തിലെ സ്വര്‍ണ വ്യാപാരികള്‍ സ്വര്‍ണോത്സവം ഒരുക്കുന്നത്. സംസ്ഥാനത്തിലെ എല്ലാ സര്‍ണ വ്യാപാര സ്ഥാപനങ്ങളും സ്വര്‍ണോല്‍സവത്തില്‍ പങ്കെടുക്കുന്നുണ്ട്.അക്ഷയതൃതീയ ദിനത്തില്‍ 5 ലക്ഷം കുടുംബങ്ങള്‍ കേരളത്തിലെ സ്വര്‍ണാഭരണശാലകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.