IndiaNEWS

ഇതുവരെ അധ്വാനിച്ചുണ്ടാക്കിയതെടുത്ത് പാവങ്ങളെ ചികിത്സിക്കാന്‍ ആശുപത്രി നിര്‍മ്മിച്ച ടാക്‌സിഡ്രൈവറെ മന്‍ കി ബാത്തിന് ക്ഷണിച്ച്‌ പ്രധാനമന്ത്രി

കൊല്‍ക്കത്ത: ഇതുവരെ
സമ്പാദിച്ചത്  മുഴുവനുമെടുത്ത് പാവങ്ങളെ ചികിത്സിക്കാന്‍ ആശുപത്രി നിര്‍മ്മിച്ച ടാക്‌സിഡ്രൈവറെ മന്‍ കി ബാത്തിന് ക്ഷണിച്ച്‌ പ്രധാനമന്ത്രി.

ബംഗാളുകാരനായ സോഹിദുല്‍ ലസ്‌ക്കറാണ് നരേന്ദ്രമോദിയുടെ നൂറാം മന്‍കി ബാത്തില്‍ അതിഥികളില്‍ എത്തുന്ന ഒരാള്‍.ബംഗാളില്‍ നിന്നുള്ള ഏകയാളും സോഹുദുലാണ്.

കൊല്‍ക്കത്തയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ സൗത്ത് 24 പര്‍ഗാനയില്‍ ബാരുയിപൂര്‍ പുന്‍ റിയില്‍ 55 ബെഡ്ഡുകളുള്ള മാരുഫ മെമ്മോറിയല്‍ ഹോസ്പിറ്റൽ 2018 ലാണ് ഇദ്ദേഹം നിര്‍മ്മിച്ചത്. മതിയായ ചികിത്സ കിട്ടാതെ ചെറുപ്രായത്തില്‍ തന്നെ മരണപ്പെട്ട സഹോദരി മാരുഫാ ഖാത്തൂണിന്റെ ഓര്‍മ്മയ്ക്കായി നിര്‍മ്മിച്ച ആശുപത്രിയഇല്‍ 10 സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ 300 ലധികം പേരെ വെറും 50 രൂപയ്ക്ക് ചികിത്സിക്കുന്നു. മരുന്നുകള്‍ പൂര്‍ണ്ണമായും സൗജന്യമാണ് ഇവിടെ.

 

Signature-ad

ജോലിയില്‍ നിന്നും ഇതുവരെ സമ്ബാദിച്ചതും ഭാര്യയുടെ ആഭരണങ്ങള്‍ വിറ്റും നാട്ടുകാരില്‍ നിന്നും പിരിവ് എടുത്തുമാണ് ഇയാള്‍ പണം കണ്ടെത്തിയത്. മിലാപ് എന്ന പ്ലാറ്റ്‌ഫോമും ലസ്‌ക്കറിനെ സഹായിക്കാനായി രംഗത്ത് വന്നിട്ടുണ്ട്.അതേസമയം ഇവര്‍ നടത്തിയ ഓണ്‍ലൈന്‍ ക്യാംപയിനില്‍ ഇതുവരെ നേടാനായത് 1.3 ലക്ഷം മാത്രമാണ്.കൊൽക്കത്ത നഗരത്തിൽ ഇപ്പോഴും ടാക്സി ഓടിക്കുകയാണ് സോഹിദുല്‍.

Back to top button
error: