പാലക്കാട്: ജില്ലയില്‍ കനത്ത ചൂട് തുടരുന്നു.രാത്രിയിലും ചൂടിന് കുറവില്ലാത്തത് ജനങ്ങളെയും വലയ്ക്കുന്നു.നദികളും കുളങ്ങളും മൊക്കെ വറ്റിയതോടെ കൃഷികളും കരിഞ്ഞുണങ്ങിയ സ്ഥിതിയിലാണ്.വരും ദിവസങ്ങളിലെങ്കിലും വേനല്‍ മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.
ജില്ലയുടെ മിക്കഭാഗങ്ങളിലും 40 ഡിഗ്രിക്ക് മുകളിലാണ് ചൂട്.മാര്‍ച്ചില്‍ പൊതുവെ ഇവിടെ ചൂട് കുറവായിരുന്നു.എന്നാല്‍ ഏപ്രില്‍ തുടക്കം മുതല്‍ താപനില വലിയ തോതില്‍ ഉയരുകയായിരുന്നൂ.പതിവിൽ നിന്നും വ്യത്യസ്തമായി രാത്രിയിലും വലിയ ചൂടാണ് ഇവിടങ്ങളിൽ അനുഭവപ്പെടുന്നത്.
കഴിഞ്ഞ വര്‍ഷം ഇടവിട്ട് വേനല്‍ മഴ ലഭിച്ചതിനാല്‍ ചൂടിന് ശമനമുണ്ടായിരുന്നു. ഇത്തവണ വേനല്‍ മഴ വളരെ കുറവാണ് ജില്ലയിൽ ലഭിച്ചത്.വരുംദിവസങ്ങളിൽ വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ ജില്ലയില്‍ വലിയ ജലക്ഷാമം നേരിടേണ്ടിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്